വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരേയും വാഹനാപകടത്തിൽ പതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നാകെയും വാഹനാപകടത്തിൽ പതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. വയനാട് കളക്ടറേറ്റിൽ റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതി സർക്കാർ സർവീസിൽ ചേരുന്നത്. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരേയും നഷ്ടമായിരുന്നു. പിന്നീടുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചു. ഈ വാഹനാപകടത്തിൽ ശ്രുതിക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. വിധി വളരെ ക്രൂരമായി പെരുമാറിയ യുവതിക്ക് ആശ്വാസമായാണ് സംസ്ഥാന സർക്കാർ ജോലി നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യമായിരുന്നു. … Continue reading വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരേയും വാഹനാപകടത്തിൽ പതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും