News4media TOP NEWS
സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ, സംഭവം തൃശൂർ വടക്കേക്കാടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ ജമ്മു കശ്മീരിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞു അപകടം: 10 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം ഡൽഹിയിലെ കൗതുക കാഴ്ച ഇനി കാണില്ല; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങി അധികൃതർ

കരയാന്‍ പറ്റാതെ ശ്രുതി

April 13, 2023

മനസ്സു തുറന്ന് ചിരിച്ചിട്ട് ഇപ്പോള്‍ ഏഴ് ആഴ്ചകളായെന്ന വെളിപ്പെടുത്തലുമായി ശ്രുതി രജനീകാന്ത്. ഡിപ്രഷന്‍ എന്ന മാനസികാവസ്ഥയിലൂടെ താന്‍ കടന്നുപോകുന്നുവെന്നാകണ് താരം പറയുന്നത്. ജീവിതത്തില്‍ ഒന്നും ചെയ്യാനോ പ്രവര്‍ത്തിക്കാനോ പോലും പറ്റാത്ത അവസ്ഥ. നെഗറ്റിവ് ചിന്തകളാകും ആ സമയങ്ങളില്‍ മനസ്സില്‍ നിറയെ എന്നും നടി പറയുന്നു. നേരത്തെ ജോഷ് ടോക്കില്‍ താന്‍ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടുള്ളതാണ് ശ്രുതിയുടെ പുതിയ വീഡിയോ.

”ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അറിയില്ല. ചിലര്‍ക്ക് നമ്മുടെ അവസ്ഥ എന്താണെന്ന് അറിയില്ല, അവര്‍ക്കത് മനസ്സിലാകണമെന്നുമില്ല. ജോലി ചെയ്ത് കഴിഞ്ഞു വരുമ്പോള്‍ കണ്ണടച്ചാലും ഉറങ്ങാന്‍ പറ്റില്ല. ഓരോ കാര്യങ്ങള്‍ ഇങ്ങനെ ആലോചിച്ചു കൂട്ടി കിടക്കുന്നു. ആദ്യം കുറെ കരയുമായിരുന്നു. ഇപ്പോള്‍ കരയാന്‍ പോലും പറ്റുന്നില്ല. ഇത് ഞാന്‍ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ തലമുറയില്‍ ഒരുപാട് പേര്‍ ഇത് അനുഭവിക്കുന്നുണ്ട്. ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഡിപ്രഷന്‍ അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് സ്റ്റോറി ചെയ്തിരുന്നു. അതിന്റെ മറുപടിയില്‍ ഇന്‍സ്റ്റഗ്രാം നിറഞ്ഞു കവിഞ്ഞെന്നു പറയാം. ആരും സന്തോഷത്തിലല്ല. എല്ലാവരും മുഖംമൂടി ഇട്ട് ജീവിക്കുന്നതെന്തിനാണ്. നമ്മള്‍ ഓക്കെ അല്ല എന്നു പറഞ്ഞു ശീലിക്കാം. സുഖമാണോ എന്ന് ചോദിച്ചാല്‍ എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും സുഖമാണ് എന്നേ പറയൂ.

മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക എന്നതാണ് പ്രധാനം. കയ്യില്‍ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകള്‍ക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും. കയ്യില്‍ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്.

ചില വേദനകള്‍ വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ്. നിര്‍വീര്യമായ അവസ്ഥയാണ്. ഇത് എന്റെ മാത്രമല്ല. എന്നെപോലെ പലരും ഉണ്ടാവും. കൗണ്‍സ്ലിങ് നല്ലതാണ്. മനസ്സുതുറന്ന് സംസാരിക്കാന്‍ തയാറാണെങ്കില്‍ കൗണ്‍സ്ലിങ് സഹായകരമാകും. ഇങ്ങനെയുള്ള ആളുകളോട് ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയും ഇരിക്കുക.”-ശ്രുതി പറയുന്നു.

 

 

Related Articles
News4media
  • Entertainment
  • Kerala
  • News
  • Top News

അത് ഞാൻ തന്നെ വിളിച്ചതാണ്, ഈ സിനിമ കാണരുത് എന്ന് എഴുതി, ഇത് ഒരു വിനോദമാണെങ്കിലും ജീവിതപ്രശ്നം കൂടെയാ...

News4media
  • Entertainment
  • Featured News
  • Top News

കതിരവൻ ; നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു

News4media
  • Entertainment
  • Top News

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ മിന്നുകെട്ട്; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി, വധു ഉത്ത...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]