ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അച്ഛൻ മരിച്ചു

ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അച്ഛൻ സി.പി.ചാക്കോ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് വിവരം. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛന്റെ ജീവൻ രക്ഷിക്കാനായില്ല. … Continue reading ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അച്ഛൻ മരിച്ചു