ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ തുണിക്കടയിലെ ജീവനക്കാർ നിലത്തിട്ട് ചവിട്ടി

പാലക്കാട്: ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ തുണിക്കടയിലെ ജീവനക്കാർ കൂട്ടമായി മർദ്ദിച്ചെന്ന് പരാതി. ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി മുഹമ്മദ് മുസ്തഫയ്ക്കാണ് ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം 26 ന് ഒറ്റപ്പാലത്തെ ലോലിപോപ്പ് ലേഡീസ് ടെക്സ്റ്റൈൽസിൽ നിന്നും ചുരിദാർ വാങ്ങിയെങ്കിലും ഷാൾ നൽകിയിരുന്നില്ല. ഇതിനുപിന്നാലെ ഇത് വാങ്ങാനെത്തിയപ്പോൾ ജീവനക്കാർ ഭാര്യയോട് മോശമായി പെരുമാറിയെന്നും ചോദ്യംചെയ്തപ്പോൾ തന്നെ മർദ്ദിച്ചെന്നും മുസ്തഫ പറഞ്ഞു. മുസ്തഫയെ … Continue reading ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ തുണിക്കടയിലെ ജീവനക്കാർ നിലത്തിട്ട് ചവിട്ടി