ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

നിലമ്പൂര്‍: മറുനാടന്‍ മലയാളി ഓന്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ആണ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമച്ച കേസില്‍ ആണ് അറസ്റ്റ്. നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷനില്‍ ഹാജരായ സമയത്താണ് ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് നിലമ്പൂരില്‍ ഹാജരായില്ല എങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 09.45 നാണ് ഷാജന്‍ സ്‌കറിയ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ കേസില്‍ നേരത്തെ തന്നെ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. സ്റ്റേഷനില്‍ ഹാജരായ നിലമ്പൂരിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കി. എന്നാല്‍ അപ്രതീക്ഷിതമായി തൃക്കാക്കര പോലീസ് നിലമ്പൂര്‍ സ്റ്റേഷനിലെത്തി ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന കേസിലാണ് അറസ്റ്റ്. ഡല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഷാജന്‍ സ്‌കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വറും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 15 ലധികം കേസുകള്‍ ഷാജന്‍ സ്‌കറിയക്ക് എതിരെയുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം; ബി​ജെ​പി നേ​താ​വ് പി.​സി.​ജോ​ർ​ജി​ന് മു​ൻ​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യെന്ന കേ​സി​ൽ ബി​ജെ​പി നേ​താ​വ്...

വിവാഹങ്ങളിലും സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഇനി വേണ്ട; കർശന നടപടി

കോഴിക്കോട്: വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത...

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

ഇന്ത്യൻ വിപണിയിൽ കണ്ണുനട്ട് യു.കെ. സർവകലാശാലകൾ; വരുന്നത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവം….!

40 മില്യൺ വിദ്യാർഥികളുള്ള ഇന്ത്യൻ വിപണിയിൽ കണ്ണുവെച്ച് യു.കെ.യിലെ പ്രധാന സർവകലാശാലകൾ....

Related Articles

Popular Categories

spot_imgspot_img