അടിക്കടി വിവാദങ്ങൾ; പിഎം ആർഷോ മാറുമോ?എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം. അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആർഷോ മാറാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രസിഡൻ്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ അനുശ്രീ ഉൾപ്പെട്ടതിനാൽ അതിനുള്ള സാധ്യത കുറവാണ്. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി പിഎസ് സഞ്ജീവ്, ആലപ്പുഴ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് എന്നിവരെയാണ് സംസ്ഥാന നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed