കടുത്ത മാനസിക പീഡനം; കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം
വയനാട്: പ്രിൻസിപ്പൽ കൃഷി ഓഫീസിലായിരുന്നു ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ജോയിൻറ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ വെച്ച് മോശമായി ചിത്രീകരിച്ചിരുന്നതായി സഹപ്രവർത്തകയും ആരോപിച്ചു. സംഭവത്തിൽ വയനാട് കളക്ടറേറ്റിൽ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed