റിസോര്‍ട്ടിൽ അവധി ആഘോഷിക്കുന്നതിനിടെ പൂളില്‍ മുങ്ങി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ബന്ധുക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ റിസോര്‍ട്ടിലെത്തിയപ്പോൾ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ കക്കാടംപൊയിലിലെ ഒരു റിസോർട്ടിലാണ് സംഭവം.വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുട്ടി പൂളിൽ കളിക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ന്‍ മാതൃ-ശിശുവിഭാഗത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ … Continue reading റിസോര്‍ട്ടിൽ അവധി ആഘോഷിക്കുന്നതിനിടെ പൂളില്‍ മുങ്ങി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം