തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം; 100 ഓളം പേർ കുടുങ്ങി; മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ്

ചെന്നൈ: ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വയുകാരൻ ഉൾപ്പെടെ 7 പേർ മരിച്ചു. ഇന്നലെരാത്രി ഒമ്പതരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തസമയത്ത് ജീവനക്കാർ ഉൾപ്പെടെ നൂറോളം പേർ പുറത്തിറങ്ങാനാകാതെ ആശുപത്രിയിൽ കുടുങ്ങിയിരുന്നു. ആശുപത്രിയുടെ ലിഫ്റ്റിൽ ഉൾപ്പെടെ രോഗികൾ കുടുങ്ങി. പൊലീസും അഗ്‌നിശമന സേനയും ചേർന്നാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ദിണ്ടിഗലിലെ ഓർത്തോപീഡിക് ആശുപത്രിയിലാണ് തീപ്പിടിത്തം ഉണ്ടായത്. 20 ലേറെ പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എന്നാൽതീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 50 ലധികം ആംബുലൻസുകൾ ആശുപത്രിയിൽ … Continue reading തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം; 100 ഓളം പേർ കുടുങ്ങി; മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ്