ഇസ്രയേലില്‍ സ്ഫോടന പരമ്പര; നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസ്സുകൾ പൊട്ടിത്തെറിച്ചു: ജാഗ്രതാ നിർദേശം
ഇസ്രയേലില്‍ സ്ഫോടനപരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്ഫോടനം നടന്നത്. ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനങ്ങള്‍ നടന്നത്. ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനത്തില്‍ ആളപായമില്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. സംഭവത്തില്‍ പോലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.ബസുകളില്‍ നിന്ന് കണ്ടെത്തിയ … Continue reading ഇസ്രയേലില്‍ സ്ഫോടന പരമ്പര; നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസ്സുകൾ പൊട്ടിത്തെറിച്ചു: ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed