കൊല്ലം പരവൂരിൽ മാരക ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റിൽ

കൊല്ലം പരവൂരിൽ എംഡിഎംഎയുമായി സീരിയല്‍ നടി അറസ്റ്റിൽ. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ ഷംനത്താണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. Serial actress arrested with deadly drug in Kollam Paravoor ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.