ഉറങ്ങിയാൽ ശബ്ദമുണ്ടാക്കും; കെ.എസ്.ആർ.ടി.സി ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ എ ഐ കാമറ

കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയുള്ള അപകടങ്ങൾ ഒഴിവാക്കാൻ കെഎസ്ആർടിസി ബസുകളിൽ സെൻസർ കാമറകൾ സ്ഥാപിക്കുന്നു. ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിയ്ക്കുന്നത്. ഘട്ടം ​ഘട്ടമായി മറ്റു ബസുകളിലും വ്യാപിപ്പിക്കും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കാനാണ് കാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകൾ വഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങൾ പറയുന്നു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങൾ പ്രകാരം 40 ശതമാനം ഹൈവേ … Continue reading ഉറങ്ങിയാൽ ശബ്ദമുണ്ടാക്കും; കെ.എസ്.ആർ.ടി.സി ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ എ ഐ കാമറ