സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; അപകടത്തിൽപ്പെട്ടത് 4 ബോഗികൾ

കൊൽക്കത്ത: രാജ്യത്ത് വീണ്ടും ട്രെയിൻ പാളം തെറ്റി. സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 22850) 4 ബോഗികകളാണ് പാളം തെറ്റിയത്. ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷനു സമീപമായിരുന്നു അപകടം. (Secunderabad-Shalimar Super Fast Express derailed) പാളം തെറ്റിയ കോച്ചുകളിൽ ഒരെണ്ണം പാഴ്സൽ ബോഗിയും മറ്റുള്ളവ പാസഞ്ചർ‌ ബോഗികളുമാണ്. അപകടത്തിൽ ആളപായമോ കാര്യമായ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. … Continue reading സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; അപകടത്തിൽപ്പെട്ടത് 4 ബോഗികൾ