മൂന്നാർ യാത്രയ്ക്ക് പിന്നാലെ കടുത്ത പനി; ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. 22 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. കുടുംബത്തോടൊപ്പം മൂന്നാറിൽ യാത്ര പോയി തിരിച്ചെത്തിയ യുവതിക്കു കടുത്ത പനി ബാധിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഐസിയുവിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അധികൃതർ അറിയിച്ചു. ചെള്ളുപനി എന്നാൽ എന്ത്? ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ് എന്നറിയപ്പെടുന്നത്. പ്രധാനമായും എലി, … Continue reading മൂന്നാർ യാത്രയ്ക്ക് പിന്നാലെ കടുത്ത പനി; ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു