നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ നടുറോഡിൽ കാട്ടാന; യുവതിയ്ക്ക് തലനാരിഴ രക്ഷ
കല്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി. വയനാട് പാടിവയലിലാണ് നടുറോഡിൽ കാട്ടാനയിറങ്ങിയത്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരിയായ മുർഷിദയാണ് ആനയുടെ മുന്നിൽ പെട്ടത്.(scooter passenger woman escaped from wild elephant attack) ആശുപത്രിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് സംഭവം. വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. തുടർന്ന് വണ്ടി വെട്ടിച്ച് മുന്നോട്ട് പോകുകയായിരുന്നു. ആന പിന്നാലെ വരാതിരുന്നതും രക്ഷയായി. ഈ പ്രദേശത്ത് അപൂർവമായി ആന ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed