ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിൽ വെച്ചാണ് സ്കൂട്ടറിന് തീപിടിച്ചത്. അപകടത്തിൽ പരിശീലനം നടത്തിയിരുന്ന ആർക്കും പരിക്കില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.(Scooter catches fire during driving practice) അതേസമയം, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിനും തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. … Continue reading ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു; സംഭവം കോഴിക്കോട്