നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിടിച്ച് തകർത്ത് കിണറ്റിൽ വീണു; അച്ഛനും മകനും ദാരുണാന്ത്യം

വളാഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. മാറാക്കര എന്‍ഒസി പടി-കീഴ്മുറി റോഡില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. മാറാക്കര എയുപി സ്‌കൂളിനു സമീപം കുന്നത്തുംപടിയന്‍ ഹുസൈന്‍(65), മകന്‍ ഹാരിസ് ബാബു(32) എന്നിവരാണ് മരിച്ചത്. റോഡരികിലെ മതില്‍ ഇടിച്ചു തകര്‍ത്ത സ്കൂട്ടർ സ്വകാര്യവ്യക്തിയുടെ കിണറില്‍ പതിക്കുകയായിരുന്നു. കരുവത്ത് സുരേന്ദ്രന്‍ എന്നയാളുടെ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് ആള്‍മറയിലും ഇടിച്ചശേഷമാണ് സ്‌കൂട്ടര്‍ കിണറിലേക്ക് വീണത്. ഏര്‍ക്കര ജുമാ മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തശേഷം സഹോദരന്റെ … Continue reading നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിടിച്ച് തകർത്ത് കിണറ്റിൽ വീണു; അച്ഛനും മകനും ദാരുണാന്ത്യം