സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു; ഭയന്നോടിയ പാചക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാചക തൊഴിലാളി മരിച്ചു. ആലപ്പുഴ കൈനടിയിലാണ് സംഭവം. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക ജീവനക്കാരിയായ മേരി (65) ആണ് മരിച്ചത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ച സമയത്ത് മേരി ഭയന്നോടുകയായിരുന്നു. ഈ സമയത്ത് തലയടിച്ച് വീണാണ് മേരിയുടെ മരണം സംഭവിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും … Continue reading സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു; ഭയന്നോടിയ പാചക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം