ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാർ;വന്ദേഭാരത് ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വാത്തികുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. വൈകിട്ട് ആറു മണിക്ക് കടന്നുപോയ വന്ദേഭാരത് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. കായംകുളം ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിലാണ് സംഭവം. കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി”