തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. നഗരൂർ വെള്ളല്ലൂർ സർക്കാർ എൽപി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി പോയ ബസ് വയലിലേക്ക് മറിയുകയായിരുന്നു. വെള്ളല്ലൂർ ഊന്നുകല്ലിൽ മൂട്ടിൽ വെച്ചാണ് സംഭവം. 19 കുട്ടികളും അധ്യാപികയുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരെ കിളിമാനൂർ കേശവപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ് പൂർണമായും ചരിഞ്ഞ് വയലിലേക്ക് വീഴുകയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മഴ; പ്രളയം, മണ്ണിടിച്ചിൽ; ജീവൻ നഷ്ടമായത് 36 പേർക്ക് … Continue reading തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം