വയനാട്: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം. 19 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് സ്റ്റാഫുകള്‍ക്കും പരിക്കേറ്റു. വയനാട് വരയാല്‍ കാപ്പാട്ടുമലയിലാണ് അപകടം നടന്നത്.(School bus accident in wayanad; 19 students and three staff were injured) രാവിലെ 9 മണിയോടെയാണ് സംഭവം. വരയാല്‍ എസ് എന്‍ എം എല്‍ പി സ്കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed