ഇടുക്കിയിൽ സ്കൂൾ ബസും കെ.എസ്. ആർ.ടി.സിയും കൂട്ടിയിടിച്ചു; വിദ്യാർഥികൾക്ക് അടക്കം പരിക്ക്

ഇടുക്കി ഏലപ്പാറയിൽ കെ.എസ്.ആർ.ടി.സി.യുംസ്കൂൾ ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾഅടക്കം ഏഴു പേർക്ക് പരിക്കേറ്റു.( school bus accident in elappara idukki injured 7 people) വെള്ളിയാഴ്ച സോണാമിക്ക് സമീപം ഇടുങ്ങിയ പാതയിൽ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ആറും വിദ്യാർഥികളാണ്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.