News4media TOP NEWS
മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക് നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ, കൊച്ചി സ്വദേശി പിടിയില്‍

സ്‌കൂള്‍ അത്‌ലറ്റിക്‌സ്: ട്രാക്കില്‍ കരുത്ത് കാട്ടി കേരളം

സ്‌കൂള്‍ അത്‌ലറ്റിക്‌സ്: ട്രാക്കില്‍ കരുത്ത് കാട്ടി കേരളം
June 8, 2023

ഭോപ്പാല്‍: കടുത്ത ചൂടില്‍, ചുട്ടുപൊള്ളുന്ന ട്രാക്കില്‍ വേഗത്തിന്റെ തീക്കാറ്റായി കേരളത്തിന്റെ കൗമാര അത്‌ലീറ്റുകള്‍. 3 സ്വര്‍ണമടക്കം 7 മെഡലുകളുമായി കേരളം ദേശീയ സ്‌കൂള്‍ അത്ലറ്റിക്‌സിന്റെ രണ്ടാം ദിവസം കരുത്തുകാട്ടി. ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാട് മാത്തൂര്‍ സിഎഫ്ഡി വിഎച്ച്എസ്എസിലെ പി.അഭിരാമും പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് പുളിയപറമ്പ് എച്ച്എസ്എസിലെ എസ്.മേഘയുമാണ് വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലും കേരള ടീം ഒന്നാമതെത്തി.

മീറ്റിന്റെ ആദ്യദിനത്തില്‍ ഒരു മെഡല്‍പോലും നേടാന്‍ കഴിയാതിരുന്ന കേരള സംഘത്തിന്റെ ഉജ്വല തിരിച്ചു വരവാണ് ഇന്നലെ കണ്ടത്. പോയിന്റ് പട്ടികയില്‍ ബംഗാളിനൊപ്പം കേരളം ഒന്നാം സ്ഥാനത്തെത്തി. കേരളത്തിനും ബംഗാളിനും 42 പോയിന്റാണുള്ളത്. 39 പോയിന്റുമായി ഹരിയാന തൊട്ടുപിന്നിലുണ്ട്. താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്ന ഭോപാല്‍ സ്റ്റേഡിയത്തില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇന്നലെ മലയാളി താരങ്ങളുടെ മെഡല്‍നേട്ടം.

ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ മുഹമ്മദ് മുഹസിന്‍, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോട്ടയം പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസിലെ സാന്ദ്രമോള്‍ സാബു, പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ ടീം എന്നിവരാണ് വെള്ളി നേടിയത്. പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ എസ്.ആരതി വെങ്കലം സ്വന്തമാക്കി. ഇന്നു 12 ഫൈനലാണുള്ളത്.

 

Related Articles
News4media
  • Cricket
  • News
  • Sports

വരുൺ ചക്രവർത്തി തീർത്ത ചക്രവ്യൂഹം ഭേദിച്ച് പ്രോട്ടീസ്; രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ വിജയം പിട...

News4media
  • Cricket
  • News
  • Sports

സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു…സിലക്ടർമാർ കാണുന്നില്ലേ? എല...

News4media
  • Cricket
  • News
  • Sports

ഇനി വരാനിരിക്കുന്നത് അയാളുടെ കാലമായിരിക്കും; ഒറ്റക്കളിയിൽ പണികിട്ടിയത് അഞ്ച് താരങ്ങൾക്ക്; ലിമിറ്റഡ് ...

News4media
  • Other Sports
  • Sports
  • Top News

സന്ധിവാതത്തെ തുടര്‍ന്ന്‌ പരിശീലനം മുടങ്ങുന്നു; കളിക്കളം വിടാനൊരുങ്ങി ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാ...

News4media
  • Other Sports
  • Sports
  • Top News

കാവലാൾക്ക് ആദരം; ആ നമ്പർ ഇനി മറ്റാർക്കും നൽകില്ല, ശ്രീജേഷിന്റെ 16ാംനമ്പര്‍ ജഴ്‌സി പിൻവലിച്ച് ഹോക്കി ...

News4media
  • Other Sports
  • Sports
  • Top News

12 മാസത്തിനിടെ ഉത്തേജക ചട്ടം ലംഘിച്ചത് മൂന്നു തവണ; ഇന്ത്യയുടെ പാരാലിംപിക്‌സ് ചാമ്പ്യന്‍ പ്രമോദ് ഭഗത്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]