ട്രംപിന്റെ പേരിലുളള ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; കർണാടകക്കാരെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടി

ബെംഗളൂരു: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിലും സാമ്പത്തികത്തട്ടിപ്പ്. കർണാടകയിലാണ് സംഭവം നടന്നത്. സംസ്ഥാനത്തുടനീളം 150 പേരില്‍ നിന്നായി ഒരുകോടിയിലധികം രൂപയാണ് തട്ടിയത്. തട്ടിപ്പിനിരയായവർ കർണാടക പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. ട്രംപിന്റെ പേരിലുളള ആപ്പ് ഉപയോഗിച്ച് ബെംഗളൂരു, തുംകുരു, മംഗളുരു, ഹവേരി എന്നിവിടങ്ങളിലുള്ളവരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. വമ്പന്‍ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുസംഘം നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയതെന്ന് ഹവേരി സൈബര്‍ ക്രൈം എക്കണോമിക്‌സ് ആന്‍ഡ് നാര്‍ക്കോടിക്‌സ് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ ആര്‍ ഗാനചാരി പറഞ്ഞു. … Continue reading ട്രംപിന്റെ പേരിലുളള ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; കർണാടകക്കാരെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടി