തിരുവനന്തപുരം: പ്രസവശാസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്.
വരുന്ന 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ഹര്‍ഷിന അറിയിച്ചു. നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കണം. ഇല്ലെങ്കില്‍ 13ന് സമരം തുടങ്ങുമെന്ന് ഹര്‍ഷിന പറഞ്ഞു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.