കോയമ്പത്തൂർ : ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരക സരോജിനി ശിവലിംഗം (89) അന്തരിച്ചു. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പാലക്കാട് കൊടുവായൂർ എത്തന്നൂർ സ്വദേശിനിയാണ്. സരോജിനി പൂനാത്ത് ദാമോദരൻ നായർ- കൂട്ടാലവീട്ടിൽ വിശാലാക്ഷിയമ്മ ദമ്പതികളുടെ മകളാണ്. പിതാവ് ദാമോദരൻ നായർ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി കൺട്രോളറായിരുന്നു. കോയമ്പത്തൂർ വടവള്ളി മരുതം നഗറിൽ മകൾ രോഹിണിയുടെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.സരോജിനി വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മീററ്റിൽ ജനിച്ച … Continue reading റേഡിയോ സിലോണിലെ മലയാള അവതാരക, ശ്രീലങ്കൻ മലയാളികളുടെ മനം കവർന്ന സരോജിനി ശിവലിംഗം അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed