ഉര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 2016 ല്‍ റിലീസ് ചെയ്ത ‘ഒരു മുറൈ വന്തു പാര്‍ത്തായ’ എന്ന ചിത്രമാണ് സനുഷ അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2019 ല്‍ നാനിയുടെ ജേഴ്‌സിയില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. പിന്നീട് കഴിഞ്ഞ നാല് വര്‍ഷമായി ഒരു ഭാഷയിലെ ചിത്രത്തില്‍ പോലും സനൂഷ പ്രത്യക്ഷപ്പെട്ടിട്ടില്ല.
‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ ആക്ഷേപ ഹാസ്യമാണ് പറയുന്നത്. സിനിമയില്‍ ഉര്‍വശിയുടെ മകളായാണ് സനുഷ എത്തുന്നത്. വിജയരാഘവന്‍,ജോണി ആന്റണി, ടി.ജി. രവി,ജയന്‍ ചേര്‍ത്തല,ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, സജിന്‍, ഹരിലാല്‍ പി.ആര്‍., ജോഷി മേടയില്‍, വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്,പരമേശ്വരന്‍ പാലക്കാട്, തങ്കച്ചന്‍, അല്‍ത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദില്‍ റിയാസ്ഖാന്‍, അഞ്ജലി നായര്‍, നിഷാ സാരംഗ്, സുജാത തൃശ്ശൂര്‍, സ്‌നേഹ ബാബു, നിത ചേര്‍ത്തല, ശ്രീരമ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമന്‍ നിര്‍വഹിക്കുന്നു. ലൊക്കേഷന്‍ പാലക്കാട്. പ്രജിന്‍ എം.പി., ആഷിഷ് ചിന്നപ്പ എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്.
സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, ആര്‍ട് ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ്, മേക്കപ്പ് സിനൂപ് രാജ്, ഗാനരചന ബി.കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത്, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി വിപിന്‍ നായര്‍, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, കാസ്റ്റിങ് ഡയറക്ടര്‍ ജോഷി മേടയില്‍, വിഎഫ്എക്സ് ശബരീഷ് (ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്), പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, ട്രെയിലര്‍ കട്ട് ഫിന്‍ ജോര്‍ജ് വര്‍ഗീസ്, സ്റ്റില്‍ നൗഷാദ് കണ്ണൂര്‍, ഡിസൈന്‍ മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍.