അശ്ലീല പരാമർശം; ആറാട്ടണ്ണൻ അറസ്റ്റിൽ

കൊച്ചി: സിനിമ നടിമാർക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയ സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് സന്തോഷ് വർക്കി അശ്ലീല പരാമർശം നടത്തിയെന്നാണ് ആക്ഷേപം. പരാതിയുമായി നടിമാർ എത്തിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സന്തോഷ് വർക്കിക്കെതിരെ അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വർക്കിയെ പിടികൂടിയത്. … Continue reading അശ്ലീല പരാമർശം; ആറാട്ടണ്ണൻ അറസ്റ്റിൽ