സന്ദീപ് വാര്യർ കെ.പി.സി.സിയുടെ തലപ്പത്തേക്ക്; പുനസംഘടനക്ക് മുമ്പ് തീരുമാനം വന്നേക്കും

ന്യൂഡൽഹി: ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ കെ.പി.സി.സിയുടെ തലപ്പത്തേക്ക്. ജനറൽ സെക്രട്ടറിയായേക്കുമെന്നാണ് റിപ്പോർട്ട്. കെ.പി.സി.സി പുനസംഘടനക്ക് മുൻപ് ഇത് സംബന്ധിച്ച തീരുമാനം എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡൽഹിയിലെത്തിയ സന്ദീപ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിർണായക റിപ്പോർട്ട് പുറത്ത് വന്നത്. ഏത് പദവി തന്നാലും സ്വീകരിക്കാൻ തയാറാണെന്നും സജീവ പ്രവർത്തനത്തിലേക്ക് ഇറങ്ങേണ്ടതിനാൽ തീരുമാനം വൈകരുതെന്നും പാർട്ടി നേതൃത്വത്തോട് സന്ദീപ് വാര്യർ … Continue reading സന്ദീപ് വാര്യർ കെ.പി.സി.സിയുടെ തലപ്പത്തേക്ക്; പുനസംഘടനക്ക് മുമ്പ് തീരുമാനം വന്നേക്കും