web analytics

ഈ ചന്തുവിനെ കമൻ്റിട്ട് തോൽപ്പിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി; ഇത് വടക്കൻ വീരഗാഥയിലെ ചന്തു അല്ല, സലീം കുമാറിൻ്റെ മകൻ ചന്തു; ശേഷം എന്തുണ്ട് വിമർശകരുടെ കൈയ്യിൽ… ഒറ്റവാക്കിൽ മറുപടി കൊടുത്തു, കയ്യടിച്ച് മലയാളികൾ

സോഷ്യൽ മീഡിയയിൽ പരിഹാസ കമന്റിട്ട ആൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകൻ ചന്തു. മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് ചന്തുവിനെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് വന്നത്. പിന്നാലെ കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി.Salimkumar’s son Chanthu responded to the person who made a sarcastic comment on social media

‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’- എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘ഓക്കെ ഡാ’ എന്നാണ് കമന്റിന് താഴെ ചന്തു കുറിച്ചത്. പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേർ എത്തി.

‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും.’- എന്നായിരുന്നു ഒരാളുടെ കമന്റ്.

നസ്ലിനെ നായകനാക്കി ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ ചന്തു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയാണ് താരപുത്രനെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റ് വന്നത്.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img