രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല ; ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരം തുടങ്ങി

രണ്ട് മാസമായി ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ ദുരിതത്തിലായി. ഇതോടെ സംസ്ഥാനത്തുടനീളമുള്ള 108 ആംബുൻസ് ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണ്. ഈ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായെത്തുകയും ചെയ്തു.രണ്ട് മാസമായിട്ടും ശമ്പളം കിട്ടാതായതോടെയാണ് സിഐടിയുവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ എത്തിയത്. 108 ആംബുലൻസിൻ്റെ നടത്തിപ്പ് കരാർ നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന സ്വകാര്യ … Continue reading രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല ; ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരം തുടങ്ങി