എന്‍ഡിഎക്ക് അപ്രതീക്ഷിതം: സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു: പാർട്ടി പ്രവേശനം. പി.വി.അൻവറിന്റെ സാന്നിധ്യത്തിൽ

യുഡിഎഫിലേക്കു മടങ്ങിവരാനുള്ള ശ്രമത്തിന്റെ ആദ്യ പടിയെന്നോണം, കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി ശ്രമിക്കുന്നതെന്നാണു സൂചന.സജിയുടെ നീക്കം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും അപ്രതീക്ഷിതമായി. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടന്ന് എന്‍ഡിഎയുടെ ഭാഗമാകുകയായിരുന്നു.