തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് കപ്പൽ യാത്ര; ഇനി മുതൽ ആഴ്ച്ചയിൽ അ‍ഞ്ചു ദിവസം

തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് ഇനി ആഴ്ച്ചയിൽ അഞ്ചു ദിവസം കപ്പൽ സർവീസ് ഉണ്ടായിരിക്കും. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്ക് ആഴ്ച്ചയിൽ അ‍ഞ്ചു ദിവസം കപ്പൽ സർവീസ് നടത്താൻ തീരുമാനമായി. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും കപ്പൽ സർവീസ് ഉണ്ടായിരിക്കുന്നത്. ഇൻഡ്ശ്രീ ഫെറിയാണ് സർവീസ് നടത്തുന്നത്. ഈ വർഷം ഓഗസ്റ്റ് 16-നാണ് കപ്പൽസർവീസ് പുനരാരംഭിച്ചത്. മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷമായിരുന്നു ഇത്. തുടക്കത്തിൽ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയിൽ മൂന്നുദിവസമാക്കി കുറച്ചിരുന്നു. സെപ്റ്റംബർ … Continue reading തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് കപ്പൽ യാത്ര; ഇനി മുതൽ ആഴ്ച്ചയിൽ അ‍ഞ്ചു ദിവസം