ശബരിമല: ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെതിരെയാണ് നടപടി. ഡിസംബർ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇതേതുടർന്ന് ഇയാൾ അന്വേഷണം നേരിടുകയായിരുന്നു.നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്. പൊതുജനത്തിനും ഭക്തർക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്നാണ് നടപടി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed