ശബരിമലയിൽ ഷാംപൂ പാക്കറ്റുകൾക്ക് നിരോധനം: പരിസ്ഥിതി സംരക്ഷണത്തിന് ഹൈക്കോടതിയുടെ കടുത്ത നിലപാട്

കൊച്ചി: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതി. ചെറിയ ഷാംപൂ സാഷേകളും മറ്റ് പ്ലാസ്റ്റിക് പാക്കുകളും പമ്പയിലും സന്നിധാനത്തും ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രാജാ വിജയരാഘവനും കെ. വി. ജയകുമാറും അടങ്ങിയ ബെഞ്ചാണ് ഈ നിർദേശം പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് ഉപയോഗം മലിനീകരണത്തിനും പരിസ്ഥിതിക്കുമുണ്ടാക്കുന്ന ദോഷം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്ലാസ്റ്റിക് സാഷേകൾക്കൊപ്പം രാസ കുങ്കുമത്തിന്റെ വിൽപ്പനക്കും വിലക്ക് ഏർപ്പെടുത്തി. തീർത്ഥാടകരുടെ ആരോഗ്യവും പരിസ്ഥിതിയും പരിഗണിച്ചാണ് നിർദേശം. നിർദ്ദേശങ്ങൾ … Continue reading ശബരിമലയിൽ ഷാംപൂ പാക്കറ്റുകൾക്ക് നിരോധനം: പരിസ്ഥിതി സംരക്ഷണത്തിന് ഹൈക്കോടതിയുടെ കടുത്ത നിലപാട്