മുണ്ടക്കയം നഗരത്തിൽ പുലിയിറങ്ങിയതായി അഭ്യൂഹം; പ്രദേശത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളും

കോട്ടയം ഇടുക്കി അതിർത്തി പ്രദേശമായ മുണ്ടക്കയം ടൗണിൽ പുലിയിറങ്ങിയതായി അഭ്യൂഹം. മുണ്ടക്കയം പൈങ്ങണ വൈ ഡബ്യുസിഎ സ്‌കൂളിന് സമീപത്താണ് റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. പുലിയുടേതിന് സമാനമായ കാൽപ്പാടുകളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എതാനും കിലോമീറ്ററുകൾ അകലെ ഇടുക്കി ജില്ലയിൽപെട്ട തോട്ടം മേഖലകളിൽ പുലിയുടെ സാനിധ്യം മുൻപ് കണ്ടെത്തിയിട്ടുണ്ട്. പുലി നായയെ ആക്രമിച്ച സംഭവവും സമീപ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഒരു പണിയുമില്ലാത്ത സൈബർ പോരാളികൾ കണ്ടെത്തി … Continue reading മുണ്ടക്കയം നഗരത്തിൽ പുലിയിറങ്ങിയതായി അഭ്യൂഹം; പ്രദേശത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളും