ജംഗിൾ ബുക്കിലൂടെ പ്രശസ്തമായ നാട്ടിൽ പാമ്പു കടിയേറ്റ് രണ്ടുപേർ മരിച്ചത് 59 തവണ

ഭോപ്പാൽ: പാമ്പു കടിയേറ്റ് രണ്ടുപേർ മരിച്ചത് 59 തവണ! കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നിയേക്കാം. സർക്കാർ ഖജനാവിൽ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത വാർത്തയാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. ജംഗിൾ ബുക്കിലൂടെ പ്രശസ്തമായ സിയോണി ജില്ലയിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നിരിക്കുന്നത്. പാമ്പുകടിയേറ്റു ഒരു പുരുഷൻ 30 തവണയും ഒരു സ്ത്രീ 29 തവണയും മരിച്ചെന്നാണ് വ്യാജമായി രേഖ ഉണ്ടാക്കി പണം തട്ടിയിരിക്കുന്നത്. വ്യാജ രേഖകളുടെ സഹായത്തോടെ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം തട്ടിയെടുക്കാൻ സർക്കാർ ജീവനക്കാരും പങ്കാളിയായിട്ടുണ്ടെന്നാണ് … Continue reading ജംഗിൾ ബുക്കിലൂടെ പ്രശസ്തമായ നാട്ടിൽ പാമ്പു കടിയേറ്റ് രണ്ടുപേർ മരിച്ചത് 59 തവണ