തട്ട് പൊളിക്കുന്നതിനിടെ വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണു; രണ്ടുപേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കരയിൽ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടു മരണം. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍(55) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു.(Roof of the house collapsed in mavelikkara) വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം നടന്നത്. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പോനകം മംഗാലവടക്കതില്‍ ശിവശങ്കര്‍(39), … Continue reading തട്ട് പൊളിക്കുന്നതിനിടെ വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണു; രണ്ടുപേർക്ക് ദാരുണാന്ത്യം