ഹെഡറര്‍ ഗോളിലൂടെ റെക്കോര്‍ഡ് നേടി റൊണാള്‍ഡോ

റിയാദ്: ഫുട്‌ബോള്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സൂപ്പര്‍ താരം ക്രസ്റ്റ്യാനോ റൊണാള്‍ഡോ. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിന്റെ ആദ്യ ജയത്തിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ നേട്ടം. യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. മത്സരത്തിന്റെ 74-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡറര്‍ വലയിലെത്തിച്ചായിരുന്നു റൊണാള്‍ഡോ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്.

ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി. 145-ാം തവണയാണ് ക്രിസ്റ്റ്യാനോ ഹെഡററിലൂടെ ഗോള്‍വല ചലിപ്പിച്ചത്. ജര്‍മ്മന്‍ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറിന്റെ 144 ഹെഡററെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ മറികടന്നു. കരിയറിലാകെ 839 ഗോളുകളാണ് പോര്‍ച്ചു?ഗീസ് താരത്തിന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. അല്‍ നസറിനായി സീസണിലെ ആദ്യ ഗോളുമായിരുന്നു ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

മത്സരത്തില്‍ ആധികാരികമായാണ് അല്‍ നസര്‍ വിജയം നേടിയത്. 74 ശതമാനം സമയത്തും അല്‍ നസര്‍ പന്ത് കൈവശം വെച്ചു. എങ്കിലും ആദ്യ ഗോള്‍ നേടാന്‍ 42-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 66-ാം മിനിറ്റില്‍ മൊണാസ്റ്റിറിന സമനില ഗോള്‍ നേടി. എട്ട് മിനിറ്റിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. 88, 90 മിനിറ്റില്‍ വീണ്ടും അല്‍ നസര്‍ ഗോള്‍ നേട്ടം. വ്യാഴാഴ്ച സമലേക്കുമായാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

Related Articles

Popular Categories

spot_imgspot_img