പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു

കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ. അമ്പലമേട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതികൾ നശിപ്പിച്ചത്.(Robbery case suspect attacked police station) കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26) ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനുള്ളിൽ പരാക്രമം കാട്ടിയത്. മോഷണക്കേസിൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ അമ്പലമേട് പൊലീസ് പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇവർ ലോക്കപ്പിനുള്ളിലെ പൈപ്പുകളും ഗ്രില്ലുകളും പ്രതികള്‍ … Continue reading പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു