കോഴിക്കോട് എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പോളി ടെക്നിക് ബിരുദധാരി പിടിയിൽ

കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പറമ്പിൽ കടവ് പാലത്ത് ആണ് മോഷണശ്രമം നടന്നത്. മലപ്പുറം സ്വദേശി വിജേഷിനെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാൻ ആയിരുന്നു പ്രതിയുടെ ശ്രമം. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്. പിന്നാലെ എ ടി എം കൗണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പോളി ടെക്നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീർക്കാൻ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് … Continue reading കോഴിക്കോട് എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പോളി ടെക്നിക് ബിരുദധാരി പിടിയിൽ