റമദാൻ ഇഫ്താറിന് മുൻപുള്ള സമയങ്ങളിൽ റോഡ് സുരക്ഷ ശ്രദ്ധിക്കണം: യു.എ.ഇ. യിൽ മുന്നറിയിപ്പ്
ഈ റമദാനിൽ, പ്രത്യേകിച്ച് ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ, വാഹനാപകടങ്ങൾ സാധാരണയായി വർധിക്കുന്നതിനാൽ, വാഹനമോടിക്കുന്നവർ റോഡിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് യു.എ.ഇ. റോഡ് സുരക്ഷാ വിഭാഗം മാനേജിംഗ് ഡയറക്ടർ തോമസ് എഡൽമാൻ. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാൻ മാസം കൂടുതൽ അപകടങ്ങൾ സംഭവിക്കാറുണ്ട് സായാഹ്നങ്ങളിൽ നോമ്പുതുറ സമയങ്ങളിൽ വീട്ടിലും മസ്ജിദുകളിലുമെത്താൻ യാത്രക്കാർ തിരക്കു കൂട്ടാറുണ്ട്. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനെതിരെയാണ് റോഡ് സുരക്ഷാ വിഭാഗം ബോധവത്ക്കരണം നടത്തുന്നത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed