സംസ്ഥാനത്ത് അഞ്ചിടത്ത് വാഹനാപകടം; 12കാരിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനാപകടം. 12 വയസുകാരിയടക്കം മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്, തൊണ്ടയാട്, തിരുവനന്തപുരം ഈഞ്ചക്കൽ, കാസർകോട് ഷിറിയ, പാലക്കാട് തച്ചമ്പാറ കണ്ണൂർ കൊട്ടിയൂർ എന്നീ സ്ഥലങ്ങളിലാണ് അപകടമുണ്ടായത്. കോഴിക്കോട് തൊണ്ടയാട് നടന്ന അപകടത്തിൽ മലപ്പുറം വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന(12)യാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ മാതാവ് സുലൈഖയ്ക്ക് പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിടികൂടി. … Continue reading സംസ്ഥാനത്ത് അഞ്ചിടത്ത് വാഹനാപകടം; 12കാരിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed