മണിപ്പൂരില്‍ വീണ്ടും കലാപത്തിന് തുടക്കം

ഇംഫാല്‍: മണിപ്പുരിലെ കലാപം ആളിക്കത്തിച്ച് ഇംഫാലില്‍ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം രാത്രി കുക്കി സമുദായക്കാരുടെ വീടുകള്‍ക്ക് അക്രമികള്‍ തീവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സോമി വില്ലയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണു വീടുകള്‍ക്കു തീയിട്ടത്.

മേയ് മൂന്നിനു തുടങ്ങിയ കലാപത്തിലെ ഏറ്റവും പുതിയ സംഭവമാണിത്. കലാപത്തില്‍ ഇതുവരെ 150 പേര്‍ മരിച്ചെന്നും ആയിരത്തിലേറെ പേര്‍ക്കു പരുക്കേറ്റെന്നും അരലക്ഷത്തിലേറെ പേര്‍ക്കു വാസസ്ഥലം നഷ്ടമായെന്നുമാണു റിപ്പോര്‍ട്ട്. ആയിരക്കണക്കിനു വീടുകളും മതസ്ഥാപനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കി. ദേശീയപാത-37ന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന 14 മണ്ണുമാന്തിയന്ത്രങ്ങളും ഒരു ട്രെയിലറും ഞായറാഴ്ച ഒരുസംഘമാളുകള്‍ തീയിട്ടു നശിപ്പിച്ചിരുന്നു.

മോറെ പട്ടണത്തില്‍നിന്നു മണിപ്പുര്‍ പൊലീസിനെ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കുക്കി ഗോത്രസംഘടനകള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറിനകം മണിപ്പുര്‍ പൊലീസിനെ പിന്‍വലിക്കണമെന്നായിരുന്നു ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ ആവശ്യം. കലാപം ആരംഭിച്ചതിനെത്തുടര്‍ന്ന് മെയ്‌തെയ് വിഭാഗക്കാര്‍ മോറെയില്‍നിന്നു പലായനം ചെയ്തിരുന്നു. മെയ്‌തെയ്കള്‍ ഉപേക്ഷിച്ചുപോയ എഴുപതോളം കെട്ടിടങ്ങള്‍ കഴിഞ്ഞ ദിവസം കുക്കി ഗോത്രവിഭാഗക്കാര്‍ തീയിട്ടു. തുടര്‍ന്ന് മണിപ്പുര്‍ കമാന്‍ഡോകളെ പട്ടണത്തില്‍ വിന്യസിച്ചു.

മണിപ്പുര്‍ പൊലീസിന്റെ കീഴിലുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയനും മോറെയിലുണ്ട്. മോറെയിലേക്കുള്ള റോഡുകള്‍ കുക്കി വനിതകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് കമാന്‍ഡോകളെ ഇവിടെ എത്തിച്ചത്. മണിപ്പുര്‍ പൊലീസിലെയും കമാന്‍ഡോകളിലെയും വലിയൊരു പങ്ക് മെയ്‌തെയ്കളാണ്. മോറെയില്‍നിന്ന് സംസ്ഥാന പൊലീസിനെ പിന്‍വലിക്കുമെന്ന് മണിപ്പുര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയിരുന്നതായി കുക്കി സംഘടനകള്‍ പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

പതുങ്ങി നിന്നത് കുതിച്ചു ചാടാൻ… വീണ്ടും ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. 120 രൂപയാണ്...

പഴമയും പുതുമയും ഒരുപോലെ ഒത്തുചേർന്ന കുടുംബ ചിത്രം! ‘നാരായണീന്റെ മൂന്നാണ്മക്കൾ’റിവ്യൂ

എല്ലാക്കാലത്തും കുടുംബ ചിത്രങ്ങൾക്ക് മലയാള സിനിമയിൽ പ്രാധാന്യം ഏറെയാണ്. പഴമയും...

യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; ഡ്രൈവർ പിടിയിൽ

കോഴിക്കോട്: എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ...

സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സ്; ​ഗുണ്ടയുടെ കൈ ​വെ​ട്ടിയ വാക്കത്തി കണ്ടെത്തി

മൂ​ല​മ​റ്റം: കുപ്രസിദ്ധ ഗു​ണ്ട സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ക്ക​ത്തി...

ബൈക്ക് ടോറസിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മറ്റൂരിൽ; മരിച്ചത് മലയാറ്റൂർ സ്വദേശിനി

കൊച്ചി: കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

Related Articles

Popular Categories

spot_imgspot_img