സിനിമയില്‍ വിലക്ക് തുടരുന്നതിനിടെ ശ്രീനാഥ് ഭാസിയെ നായകനാക്കി സോഹന്‍ സീനുലാല്‍ ഒരുക്കുന്ന ‘ഡാന്‍സ് പാര്‍ട്ടി’ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ശ്രീനാഥ് ഭാസി. പ്രൊഡ്യൂസര്‍ അസോസിയേഷന്റെ നിസ്സഹകരണ വിവാദങ്ങള്‍ക്കു ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. കൊച്ചിയാണ് ലൊക്കേഷന്‍.
കൊച്ചി നഗരാതിര്‍ത്തിയില്‍ ഡാന്‍സും പാര്‍ട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാര്‍ക്കിടയില്‍ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് അവതരിപ്പിക്കുന്നത്. സോഹന്‍ സീനുലാല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ലെന, സാജു നവോദയ, പുതുമുഖം ശ്രിന്ദ, നാരായണന്‍കുട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബിജിബാല്‍ സംഗീതവും, ബിനു കുര്യന്‍ ഛായാഗ്രഹണവും, വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഫുക്രു, ജൂഡ് ആന്തണി, സാജു നവോദയ, ശ്രദ്ധ ഗോകുല്‍, ജോളി ചിറയത്ത്, പ്രീതി, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ബിനു തൃക്കാക്കര, ഫൈസല്‍, ഷിനില്‍ എന്നിങ്ങനെ നിരവധി അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.