തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ പരമാവധി വേഗപരിധി കൂട്ടിയത് ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഒന്‍പതു സീറ്റുവരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് ആറുവരി ദേശീയപാതയില്‍ അനുവദിച്ചിട്ടുള്ളത് 110 കിലോമീറ്റര്‍ വേഗമാണ്. നാലുവരി ദേശീയപാത-100, മറ്റു ദേശീയപാതകള്‍, നാലുവരി സംസ്ഥാനപാതകള്‍-90, നഗരറോഡുകള്‍-50 എന്നിങ്ങനെയാണ് പരിധി.
ലൈറ്റ്, മീഡിയം, ഹെവി യാത്രാവാഹനങ്ങള്‍ക്ക് ആറുവരി ദേശീയപാത-95, നാലുവരി ദേശീയപാത-90, മറ്റു ദേശീയപാത-85, നാലുവരി സംസ്ഥാനപാത-80, മറ്റു സംസ്ഥാനപാത, ജില്ലാ റോഡുകള്‍-70, മറ്റ് റോഡുകള്‍-60, നഗരറോഡുകള്‍-50 കിലോമീറ്റര്‍ വേഗമെടുക്കാം.
ചരക്കുവാഹനങ്ങള്‍ക്ക് ആറുവരി, നാലുവരി ദേശീയപാത-80, മറ്റു ദേശീയപാതകള്‍, നാലുവരി സംസ്ഥാനപാതകള്‍-70, മറ്റു സംസ്ഥാനപാതകള്‍, പ്രധാന ജില്ലാ റോഡുകള്‍-65, മറ്റ് റോഡുകള്‍-60, നഗരറോഡുകള്‍-50 എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
ഇരുചക്രവാഹനങ്ങള്‍ക്ക് നഗരറോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ്. നേരത്തേ 70 കിലോമീറ്ററായിരുന്നു. മുച്ചക്രവാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും പരമാവധി 50 കിലോമീറ്റര്‍ വേഗമെടുക്കാം.
കേന്ദ്രചട്ടത്തിനനുസരിച്ചാണ് സംസ്ഥാനത്തെ റോഡുകളിലെയും വേഗപരിധി പുതുക്കി നിശ്ചയിച്ചത്.