റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര; മറ്റന്നാൾ ചുമതലയേൽക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ച് കേന്ദ്ര സർക്കാർ. നാളെയാണ് നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിൻ്റെ കാലാവധി അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ പിൻഗാമിയായി സഞ്ജയ് മൽഹോത്ര മറ്റന്നാൾ ചുമതലയേൽക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 1990 ബാച്ച് രാജസ്ഥാൻ കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് പുതുതായി സ്ഥാനമേൽക്കുന്ന സഞ്ജയ് മൽഹോത്ര. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് … Continue reading റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര; മറ്റന്നാൾ ചുമതലയേൽക്കും