ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ

ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്. ഒക്ടോബറിൽ ട്രെയിനി ബാച്ചിൽ നിയമിച്ചവരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. 700 പേരാണ് ബാച്ചിൽ ആകെ ഉണ്ടായിരുന്നത്. നിലവാരം പാലിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് കമ്പനി ഔദ്യോഗികമായി നൽകുന്ന വിശദീകരണം. ജോലിക്ക് കയറി മൂന്നുമാസത്തിനകം പ്രത്യേകം പരീക്ഷ എഴുതി പാസാകണം എന്ന നിബന്ധനയുണ്ടായിരുന്നു എന്ന്കമ്പനി പറയുന്നു. എന്നാൽ മൂന്നുതവണ അവസരം നൽകിയിട്ടും ഇത് പാസാകാത്തവരെയാണ് ഇപ്പോൾ ഒഴിവാക്കിയത്. സിസ്റ്റം എൻജിനീയേഴ്‌സ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. … Continue reading ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ