അധ്യാപകർക്ക് റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകാൻ ഒന്നരലക്ഷം രൂപ കൈക്കൂലി; വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ

കൊച്ചി: അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിച്ച വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് അധ്യാപകരിൽ നിന്നും ഇയാൾ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയേറ്റിലെ ജനറൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. … Continue reading അധ്യാപകർക്ക് റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകാൻ ഒന്നരലക്ഷം രൂപ കൈക്കൂലി; വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ