ജോലിക്കു പോകുന്നതിനിടെ ഒറ്റയാൻ്റെ ആക്രമണം; ഇടുക്കിയിൽ റിസോർട്ട് ജീവനക്കാരന് പരിക്ക്

ഒറ്റയാൻ്റെ ആക്രമണത്തിൽ ഇടുക്കിയിൽ റിസോർട്ട് ജീവനക്കാരന് പരിക്ക്. കാന്തല്ലൂർ പെരടി പള്ളം അഞ്ചു വീട് സ്വദേശി മുനിയാണ്ടി (58) യ്ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 10.45നാണ് സംഭവം നടന്നത്. കാന്തല്ലൂർ പാമ്പൻപാറയിൽ ജോസ് എന്നയാളുടെ റിസോർട്ടിൻ്റെ മേൽനോട്ടക്കാരനാണ് മുനിയാണ്ടി. രാത്രി റിസോർട്ടി ലേക്ക് പോകും വഴിയാണ് ഒറ്റയാൻ്റെ മുൻപിൽ പെട്ടത്. ഒറ്റയാൻ തട്ടിയിട്ട് കടന്നു പോയതായി മുനിയാണ്ടി പറയുന്നു. തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. സമീപവാസിയായ മനോജ് തേവരോലിൽ മുനിയാണ്ടിയുടെ ശബ്ദം കേട്ട് ചെന്നപ്പോഴാണ് പരിക്കേറ്റ മുനിയാണ്ടിയെ കണ്ടത്. വണ്ണാന്തുറൈഫോറസ്റ്റ് … Continue reading ജോലിക്കു പോകുന്നതിനിടെ ഒറ്റയാൻ്റെ ആക്രമണം; ഇടുക്കിയിൽ റിസോർട്ട് ജീവനക്കാരന് പരിക്ക്